|
|
From President's Desk |
|
|
പ്രിയ "എയ്മ " കുടുംബാംഗങ്ങളെ,
|
കോവിഡ് 19-ന്റെ ഭീകരത ലോകം മുഴുവൻ സ്തംഭിപ്പിച്ചതിന്റെ വേദനയിലാണ് നമ്മളെല്ലാവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇക്കാരണത്താൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം. ജനിച്ചനാടിനെയും, ബന്ധുക്കളെയും വിട്ട് അകലെ ജീവിതം ദുരിതപൂർണ്ണമായി, ഈ ലോക് ഡൗണിൽ തള്ളിനീക്കുന്നവർ ധാരാളമുണ്ടാകും. വിദ്യാർത്ഥികളും, ജീവനക്കാരും, തൊഴിലാളികളും പല കേന്ദ്രങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഇങ്ങിനെ അകപ്പെട്ടുപോയവർക്ക് പരമാവധി സഹായങ്ങൾ നൽകുന്നതിന് എയ്മ " പ്രവർത്തകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരയും, തലയും മുറുക്കി രംഗത്തുണ്ട് എന്ന് ഞാൻ അറിയുന്നു.. കേരളത്തിൽ ജോലിചെയ്യുന്ന മലയാളികളെപ്പോലെ തന്നെ മറുനാട്ടിലും ധാരാളം മലയാളികൾ ജോലിചെയ്തുവരികയാണ്. ഹോസ്റ്റലിൽ അകപ്പെട്ടുപോയ വിദ്യാർത്ഥികൾ, മറ്റ് കേന്ദ്രങ്ങളിൽ കുടുങ്ങിയ ജീവനക്കാർ, ഇവർക്കൊക്കെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വിവിധ സംസ്ഥാങ്ങളിലുള്ള എയ്മ " പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, ഡൽഹി, ഒറീസ്സ, നാഗാലാൻഡ്, വെസ്റ്റ് ബംഗാൾ, കർണാടക, ഗുജറാത്ത്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ എയ്മ " പ്രവർത്തകർ നടത്തിവരുന്നുണ്ട്.. കുറച്ചു സംസ്ഥാനത്തിന്റെ പേരുകൾ ഇവിടെ എഴുതി എന്ന് മാത്രമേയുള്ളൂ.. മറ്റ് സംസ്ഥാന കമ്മിറ്റികളും സജീവമയി രംഗത്തുണ്ട് എന്നെനിക്കറിയാം.. പി. എൻ. ശ്രീകുമാർ എല്ലാം ഏകോപിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നു.. മറ്റുള്ളവർ ചെയ്യാൻ ആവശ്യപ്പെടുന്നത് പോലെ അല്ല, നമ്മുടെ കടമ. നമ്മൾ പ്രവർത്തിച്ചുകാണിക്കുകയാണ്. ഒരു മലയാളി ഓർഗനൈസേഷൻ എന്ന നിലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ നാടിന് അഭിമാനമാണെന്നു പറയാതിരിക്കാൻ കഴിയില്ല. ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ രോഗം പിടിപെട്ട മഹാരാഷ്ട്രയിലും, കേരളത്തിലും പരമാവധി സഹായപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തണം. മറ്റുള്ളവർക്ക് സഹായ പ്രവർത്തങ്ങൾ നടത്താൻ പുറത്തിറങ്ങുന്നവർ എല്ലാ സുരക്ഷയും സ്വയം ഏർപ്പെടുത്തണം.. മറ്റുള്ളവർ വീടിനുള്ളിൽ തന്നെ കഴിയുന്നതാണ് ഏറ്റവും ഉചിതം. രാജ്യ സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാന കർത്തവ്യം.
അത്യാസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും, പ്രത്യേകിച്ച് നിരീക്ഷണത്തിലും, താമസത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കികൊടുക്കാൻ എല്ലാവരും തയ്യാറാവണം. സഹജീവി സ്നേഹവും, സഹായവും ഒരു ചരടിൽ കോർത്തു മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തിലെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ചു മുന്നേറാൻ ഈ രാജ്യത്തിലെ ജനങ്ങളോടൊപ്പം, അതിനു കൈ കോർക്കാൻ മുഴുവൻ എയ്മ " പ്രവർത്തകരും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..
|
സ്നേഹപൂർവ്വം,
|
ഗോകുലം ഗോപാലൻ
ചെന്നൈ...
|
|
|
|
Activities |
|
Forthcoming events |
|
|